തിരുവനന്തപുരം: ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ച 1850 പേരുടെ അന്തിമ പട്ടികയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. സുപ്രീം കോടതി മാനദണ്ഡപ്രകാരം വാടകക്കൊലയാളികള്‍, വര്‍ഗീയ കലാപക്കേസ് പ്രതികള്‍, കള്ളക്കടത്തുകാര്‍, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗിക പീഡനത്തിന് ഇരയാക്കിയവര്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇളവു നല്‍കരുതെന്നാണ് നിയമം.
എന്നാൽ വിചാരണക്കോടതിയുടെ വിധി പോലും മറച്ചു വെച്ചാണ് പ്രതികളെ വെറും രാഷ്ട്രീയ കൊലപാതക കേസിൽ മാത്രം പ്രതികളാക്കി പട്ടികയിൽ ടി പി വധക്കേസ് കുറ്റവാളികളെ തിരുകി കയറ്റിയത്.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയില്‍ സംശയം തോന്നിയതും ഫയൽ വിശദീകരണം തേടി തിരിച്ചയച്ചതും.
പട്ടികയിൽ ടി പി വധക്കേസിലെ പ്രതികളായ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് പി.കെ.കുഞ്ഞനന്തന്‍, കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജന്‍ തുടങ്ങി പത്തു പ്രതികളെ ഉൾപ്പെടുത്തിയിരുന്നു.തടവുകാരില്‍ സല്‍സ്വഭാവികളെന്നു കാട്ടി കൊടുത്ത പട്ടികയിലെ 1850 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത് ഇതോടെ വൻ വിവാദത്തിനു വഴി വെച്ചിരിക്കുകയാണ്.
Post Your Comments