Technology

എം ഫോൺ നാളെ വിപണിയിൽ: ആകാംക്ഷയോടെ ടെക് ലോകം

ടെക്ക് ലോകം ഏറെ കാത്തിരുന്ന എം ഫോൺ 23ന് വിപണികളിലെത്തും. 23ന് ദുബൈ അല്‍മംസാര്‍ പാര്‍ക്ക് ആംഫി തീയേറ്ററിലാണ് ഫോണിന്റെ ലോഞ്ചിംങ് നടക്കുന്നത്. ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കും. 50,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കുന്ന ലോഞ്ച് ചടങ്ങുകൾക്ക് മാറ്റ് കൂട്ടാന്‍ ലോകപ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാനും സംഘവും നയിക്കുന്ന മ്യൂസിക് ഷോ ഉണ്ടാകും. ദൃശ്യവിസ്മയം തീർക്കാനായി പടുകൂറ്റന്‍ എല്‍.സി.ഡി ഡിസ്പ്ലേ സ്ക്രീനുകള്‍, ശബ്ദ സംവിധാനമൊരുക്കി കൂറ്റന്‍ സ്പീക്കറുകള്‍ എന്നിവയും ഉണ്ടാകും.

എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6, എന്നീ ആൻഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാവുക. പിന്നില്‍ 21 മെഗാപിക്സല്‍ പിഡിഎഎഫ് ക്യാമറ, ലോഹ നിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമായി എത്തുന്ന എംഫോൺ 8ന് 28,999 രൂപയാണ് വില. 1920X1080പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലെ, 4ജിബിറാം , 2.3ജിഗാഹെട്സ് ഡാക്കകോര്‍ പ്രോസസർ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലാണ് എംഫോണ്‍ 7പ്ലസ്. ഗോള്‍ഡ് സില്‍വര്‍ ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസ് ഇന്ത്യയിലെ വില 24,999 രൂപയാണ്. സ്മാര്‍ട്ട്ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്‌, പവര്‍ബാങ്ക്, ബ്ലുടൂത്ത് ഹെഡ്സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ടാബ്ലറ്റ് തുടങ്ങിവയും കമ്പനി പുറത്തിറക്കുന്നുണ്ട്. പൂര്‍ണമായി 24 ക്യാരറ്റ് സ്വര്‍ണപ്ലേറ്റിംഗോട് കൂടിയ പവര്‍ബാങ്കുകള്‍, ഗോള്‍ഡ് ഫീച്ചര്‍ ഫോണുകള്‍ എന്നിവയും കമ്പനി ഉടനെ പുറത്തിറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button