KeralaNewsFacebook Corner

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരുടെ കൊട്ടേഷൻ ആകാമെന്ന് കെ .സുരേന്ദ്രന്റെ വിലയിരുത്തൽ

 

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിപിഎമ്മിനും ദിലീപിനും മറ്റും പരിഹാസവുമായി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.പൾസർ സുനി പൾസർ സുനിക്കായി എടുത്ത സ്വന്തം കൊട്ടേഷനാണ് നടിയുടേതെന്നു പരിഹസിച്ചാണ് സുരേന്ദ്രൻ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ഇട്ടത്. പൾസർ സുനി അടുത്ത അമീറുൽ ഇസ്‌ലാം ആണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം-

പൾസർ സുനി അടുത്ത അമീറുൾ ഇസ്ളാം. നടിയെ തട്ടിക്കൊണ്ടുപോയതും ഉപദ്രവിച്ചതും സുനിക്കുവേണ്ടി സുനി തന്നെ എടുത്ത ക്വട്ടേഷൻ. നടൻ ദിലീപുമില്ല, നിർമ്മാതാവുമില്ല പിന്നെ കതിരൂരിലെ പാർട്ടി നേതാവുമുണ്ടാവില്ല. പെരുമ്പാവൂരിലെ ജിഷയെ ആസ്സാംകാരനായ അമീറുൾ ഇസ്ളാം കൊന്നത് എന്തിനാണെന്ന് അറിയാമോ? അമീർ കുളക്കടവിൽ നിന്ന് ബീഡി വലിക്കുന്നു. ജിഷയുടെ അമ്മ കുളത്തിന്രെ മറുഭാഗത്ത് കുളിക്കുന്നു. അമ്മയെ സൂക്ഷിച്ചു നോക്കിയ അമീറിനെ അമ്മ മലയാളത്തിൽ പരിഹസിക്കുന്നു. ആസമീസ് മാത്രമറിയുന്ന അമീർ ഇതിനു പ്രതികാരമായി മകൾ ജിഷയെ കൊല്ലുന്നു. ഇതാണ് ഇരട്ടച്ചങ്കന്‍റെ കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button