NewsIndia

1000 രൂപ നോട്ടുകൾ ഉടൻ വിപണിയിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് സാമ്പത്തികകാര്യ സെക്രട്ടറിയുടെ വിശദീകരണം

ന്യൂഡൽഹി: 1000 രൂപ നോട്ടുകൾ ഉടൻ വിപണിയിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് സാമ്പത്തികകാര്യ സെക്രട്ടറിയുടെ വിശദീകരണം നൽകി. ട്വിറ്റർ സന്ദേശത്തിലൂടെയാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. 1000 രൂപാ നോട്ടുകൾ വീണ്ടും ഇറക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നു അദ്ദേഹം വ്യക്തമാക്കി. 500നും അതിനു താഴെ മൂല്യമുള്ള മറ്റു നോട്ടുകളും ഇറക്കാനാണ് ശ്രദ്ധിക്കുന്നതെന്നും എ.ടി.എമ്മുകളിൽ പണമില്ലെന്ന പരാതികൾ പരിഹരിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എ.ടി.എമ്മുകൾ വഴി ആവശ്യമുള്ള പണം മാത്രം പിൻവലിക്കുക. ചിലർ അനാവശ്യമായി പിൻവലിക്കുന്നത് മറ്റുള്ളവർക്ക് പണലഭ്യത ഇല്ലാതാക്കുമെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു.

2016 നവംബർ എട്ടിനാണ് 1000, 500 രൂപാ നോട്ടുകൾ പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം പണമാണ് നോട്ട് അസാധുവാക്കലിലൂടെ സർക്കാർ പിൻവലിച്ചത്. നടപടിക്കു പിന്നാലെ പുതിയ 2000, 500 രൂപാ നോട്ടുകൾ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതേത്തുടർന്ന്, പുതിയ 1000 രൂപാ നോട്ടുകൾ സർക്കാർ പുറത്തിറക്കിയേക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button