KeralaNewsIndia

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ വികസനത്തിന് 230 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം

 

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യ മേഖലയുടെ വികസനത്തിന് 230 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നവീകരണത്തിന്‌ 230 കോടി രൂപയാണ്‌ അനുവദിച്ചത്‌. പുതിയ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റുകളും എമർജൻസി വിഭാഗവും മറ്റു യൂണിറ്റുകളും അടക്കം പൂർണ്ണമായ നവീകരണത്തിനാണ് ശ്രീ ചിത്ര തയ്യാറെടുക്കുന്നത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമ്മിച്ച്‌ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക്‌ വിദഗ്‌ദ്ധ പരിശീലനം നല്‍കുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.രണ്ടാം ഘട്ടത്തിലാണ് ഉപകരണങ്ങൾ പുതിയതായി വാങ്ങുന്നതും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതും. ഇതെല്ലാം ശരിയാവുന്നതോടെ പുതിയ നിയമനങ്ങളും വേണ്ടിവരും. ഇനിയും 100 കോടി വേണ്ടിവരുമെന്നാണ് കണക്കു കൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button