International

ആഞ്ജലീനയുടെ ഈ വീഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നത്

തന്റേതായ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ശ്രദ്ധേയമായ താരമാണ് ആഞ്ജലീന ജോളി. ഒരു സിനിമ ഇറങ്ങുന്നതിനുമുമ്പേ ശ്രദ്ധനേടാന്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ തയാറാണ്. ഇന്നിപ്പോള്‍ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആഞ്ജലീന. താന്‍ പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാന ലൊക്കേഷനായ കംബോഡിയയിലെത്തി കുറച്ചു തേളുകളേയും എട്ടുകാലികളേയും പുല്‍ച്ചാടികളേയും ഭക്ഷിച്ചിരിക്കുകയാണ് നടി. വെറുതെയല്ല, കയ്യും കാലുമൊക്കെ വേര്‍പെടുത്തി നല്ല മാംസളമായ ഭാഗമെടുത്ത് വറുത്താണ് കഴിച്ചത്.

താന്‍ രണ്ടായിരത്തിരണ്ടാമാണ്ടില്‍ കംബോഡിയ സന്ദര്‍ശിച്ചപ്പോഴേ പുല്‍ച്ചാടികളെ കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. ആദ്യം പുല്‍ച്ചാടിയെ ബിയര്‍കൂട്ടിയടിച്ച് തുടങ്ങുക, പോകെപ്പോകെ എട്ടുകാലികളേയും കൂടെ അകത്താക്കി പുരോഗമനം നേടാം എന്നാണ് നടിയുടെ പക്ഷം. ആഞ്ജലീന തന്റെ ഒരു കുട്ടിയെ ദത്തെടുത്തത് കംബോഡിയയില്‍നിന്നാണ്. തന്റെ കുട്ടികള്‍ക്കും അവര്‍ ഭക്ഷണം പങ്കുവെയ്ക്കുന്നുണ്ട്.

പാത്രങ്ങളില്‍ നിറയെ ചെറുജീവികളുമായാണ് ആഞ്ജലീന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവയുടെ ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യുന്നു. ശേഷം പാചകം. എണ്ണയൊക്കെയൊഴിച്ച് ഫ്രൈപാനില്‍ മൊരിച്ചെടുത്ത തേളിനെ ആസ്വദിച്ച് കഴിക്കുന്ന ഷോലി മക്കള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നുമുണ്ട്. ആഞ്ജലീന ജോളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫസ്റ്റ് ദേയ് കില്‍ഡ് മൈ ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് റിലീസിന് തയാറെടുക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button