YouthLatest NewsNewsLife Style

പഴംപൊരി, ഉള്ളിവട തുടങ്ങിയ പലഹാര സാധനങ്ങൾ കടലാസിൽ ആണോ പൊതിയുന്നത്? എങ്കിൽ അപകടം പതിയിരിക്കുന്നു

പലഹാര സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു നൽകുന്ന ശീലം ഭൂരിഭാഗം കടകളിലുമുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പഴംപൊരി, ഉള്ളിവട തുടങ്ങിയ പലഹാര സാധനങ്ങൾ പത്രക്കടലാസ് കളയാതെ അവയിൽ വെച്ചുകൊണ്ട് തന്നെ കഴിക്കുന്നവരും ഉണ്ട്. എന്നാൽ, ഇതിൽ പതിയിരിക്കുന്ന അപകടം അധികമാർക്കും അറിയില്ലെന്ന് തന്നെ വേണം കരുതാൻ.

ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് പേപ്പറില്‍ പൊതിഞ്ഞ് കൊടുക്ക അമ്മമാർക്ക് പോലും അത് ദോഷമാണെന്ന കാര്യം അറിയില്ല. അച്ചടിക്കായി പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിനൊപ്പം ഇവയും ശരീരത്തിലെത്തും.

രോഗവാഹകരായ സൂക്ഷ്മ ജീവികളുടെ സാനിധ്യവും പത്രക്കടലാസിൽ ഉണ്ടാകും എന്ന് നിസംശയം പറയാം. എണ്ണപ്പലഹാരങ്ങൾ കഴിക്കുമ്പോള്‍ പേപ്പര്‍ അലിഞ്ഞ് ഭക്ഷണത്തില്‍ ഒട്ടിപ്പിടിക്കും. ഭക്ഷണത്തിലൂടെ ഇതും ശരീരത്തിൽ എത്തും. ഇത്തരം ശീലങ്ങൾ മാറ്റിയില്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button