ന്യൂഡൽഹി: വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടൺ. ഇതിനായി മല്യയെ സംബന്ധിച്ച രേഖകൾ കൈമാറണമെന്ന് ഇന്ത്യയോട് ബ്രിട്ടൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിൽനിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘം ഇക്കാര്യത്തിൽ ഇന്നലെയും ഇന്നുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ച് 2016 മാർച്ച് രണ്ടിനാണ് രാജ്യസഭാ എംപി കൂടിയായിരുന്ന മല്യ ഇന്ത്യ വിട്ടത്. മല്യയെ മടക്കിക്കൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിരുന്നു. മല്യ ഉൾപ്പെടെ 60 പേരെ കൈമാറണമെന്ന് ഇന്ത്യ നവംബറിൽ തെരേസ മേയുടെ ഇന്ത്യാ സന്ദർശന വേളയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ 17 പേരെ കൈമാറണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു.
Post Your Comments