മംഗലുരു: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലൂരു സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വി എച്ച് പി യും ബജ്രംഗ് ദളും ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.ദക്ഷിണ കന്നഡ ജില്ലയില്‍ പിണറായി വിജയൻ പ്രവേശിക്കുന്നത് വിലക്കണമെന്ന് വിഎച്ച്പി നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹർത്താൽ ആഹ്വാനം.സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്ദ്ദറാലിയ്ക്കും വാര്‍ത്താഭാരതി കന്നഡ ദിനപ്പത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ളക്സ് നിര്‍മ്മാണ ഉദ്ഘാടനത്തിനും വേണ്ടി പിണറായി വിജയൻ ഈ മാസം 25 ന് കന്നടയിൽ വരുന്നുണ്ട്.
അതിനെ തുടർന്നാണ് അന്ന് തന്നെ വിഎച്ച്പിയും ബജ്റംഗദളും ചേര്ന്ന്ഹർത്താൽ ആഹ്വാനം ചെയ്തത്. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന കേരളം ഭരിക്കുന്ന ഏകാധിപതിയാണ് പിണറായിയെന്നും സ്വന്തം സംസ്ഥാനത്ത് സമാധാനം പാലിക്കാത്തയാള്‍ എങ്ങിനെ മറ്റു സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ്ദറാലിയില്‍ പങ്കെടുക്കുമെന്നും പ്രവർത്തകർ ചോദിച്ചു.പിണറായി വിജയന് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്ക് വിഎച്ച്പി നിവേദനം നല്‍കിയിട്ടുണ്ട്. ഭോപ്പാലിലും സമാന സംഭവം ഉണ്ടായിരുന്നു.
Post Your Comments