
ഹൈദരാബാദ്: തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നാളെ തിരുമല ക്ഷേത്രം സന്ദര്‍ശിക്കാനിരിക്കെ സംസ്ഥാനത്തിന് ചെലവാകുന്നത് മൊത്തം അഞ്ചര കോടി രൂപയെന്ന് കണക്കുകള്‍. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനുള്ള നന്ദി സൂചകമായാണ് മുഖ്യമന്ത്രിയുടെ വഴിപാടുകൾ. ആന്ധ്രയിലെ തിരുമലയിലേക്ക് പ്രത്യേക വിമാനത്തിലായിരിക്കും റാവു പോകുക. തുടര്‍ന്ന് തിരുപ്പതിയിലെ ബാലാജി ഭഗവാനും പദ്മാവതി ദേവിക്കും സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കും.
2014ല്‍ തെലുങ്കാനാ രൂപീകരിച്ചതിന് ശേഷം മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടി റാവു അമിതമായി പണം ചെലവഴിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് കോടി രുപ വിലമതിക്കുന്ന 11 കിലോഗ്രാം തുക്കമുള്ള സ്വര്‍ണ കിരീടം വാരാങ്ങലിലെ ഭദ്രകാളിക്ക് സമര്‍പ്പിച്ചിരുന്നു.
Post Your Comments