കൊച്ചി: ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിനെ പീഡിപ്പിച്ചതിനുള്ള സാഹചര്യ തെളിവുകളുണ്ടെന്ന് പോലീസ്. ചെയര്‍മാന്‍ കൃഷ്ണദാസാണ് ഇതിനു പിന്നില്‍.
കൃഷ്ണദാസിന്റെ അറിവോടെ ബോര്‍ഡ് റൂമില്‍ കൊണ്ടുപോയി മാനസിക, ശാരീരിക പീഡനത്തിനു ജിഷ്ണുവിനെ വിധേയമാക്കിയതിനു സാഹചര്യത്തെളിവുകളുണ്ടെന്നു പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കോളേജിനെ രക്ഷിക്കാന്‍ മാനേജ്‌മെന്റ് കോപ്പിയടിച്ചെന്ന വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു. തെറ്റു ചെയ്യാത്ത ജിഷ്ണുവിനെ മൂന്നു സെമസ്റ്ററിലേക്കു ഡീബാര്‍ ചെയ്തു.
മനസ്സ് തകര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. 2016ല്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ എന്‍ജിനീയറിങ് പ്രവേശനം നേടിയ ജിഷ്ണു സര്‍വകലാശാലയുടെ പരീക്ഷാ റീ ഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയും വിദ്യാര്‍ഥകളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണു തങ്ങള്‍ക്ക് പ്രശ്‌നമാകുമെന്ന് കണ്ട സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നത്രേ. പരീക്ഷ തീരുന്നതിനു 30 മിനിറ്റ് മുന്‍പ് ഉത്തരക്കടലാസ് തട്ടിപ്പറിച്ചു.
പരീക്ഷാഹാളില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ചു ഭീഷണിപ്പെടുത്തി, ഉത്തരങ്ങളെല്ലാം വെട്ടിക്കളയാന്‍ നിര്‍ബന്ധിച്ചു. ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റും പിടിച്ചുവാങ്ങി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി ഒരു മണിക്കൂര്‍ നിര്‍ത്തി. വെള്ളക്കടലാസില്‍ ഒപ്പിടീപ്പിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു.
Post Your Comments