കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി കൃത്യത്തിനു തൊട്ടു മുൻപ് തന്റെ കൂട്ടുകാരിയോട് സംസാരിച്ച ഫോൺ സംഭാഷണം പുറത്തായി.താൻ ആലുവയിലാണ്. ഒരു കാര്യത്തിന് പോകുന്നു , കാര്യം എന്താണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഫോണിൽ പറഞ്ഞു.
എന്നാൽ കൂട്ടുകാരി ഈ വിവരം തന്റെ ഒരു സുഹൃത്തിനോട് പങ്കു വെച്ചതാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കൂട്ടുകാരിയോട് ഇതിൽ ഇടപെട്ടാൽ നാറ്റക്കേസ് ആകുമെന്ന് സുഹൃത്ത് ഉപദേശിക്കുന്നതായി ഫോണിൽ ഉണ്ട്. ഇതിൽ ഇടപെടാതിരിക്കുന്നതാണ് ബുദ്ധി എന്നും സുനിയെ വിളിച്ചാൽ എല്ലാവരും കുടുങ്ങുമെന്നും സുഹൃത്ത് സുനിയുടെ കൂട്ടുകാരിയെ ഉപദേശിക്കുന്നുണ്ട്.സുനി ചെയ്തത് വേഗത്തിൽ ഊരാൻ കഴിയാത്ത കാര്യമാണ് എന്നും സുഹൃത്ത് പറയുന്നുണ്ട്
Post Your Comments