
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പള്‍സര്‍ സുനിയുടെ സഹോദരിയെ പോലീസ് ചോദ്യം ചെയ്തു. അവരുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തു. പള്‍സര്‍ സുനി എവിടെയാണെന്ന് ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്തത്.
സംഭവത്തിനുശേഷം സുനി ഫോണില്‍ ബന്ധപ്പെട്ടോ എന്നുള്ള വിവരങ്ങളാണ് പോലീസ് ഇവരില്‍ നിന്നും ശേഖരിച്ചത്. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ചോദിച്ചറിഞ്ഞു. നടിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് വിശദമായി പരിശോധിച്ചു.
Post Your Comments