കുന്നംകുളം•കാമുകി തൂങ്ങിമരിച്ചതറിഞ്ഞ് ടിപ്പറില്‍ ഓട്ടോറിക്ഷയിടിപ്പിച്ച് ജീവനൊടുക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ കാമുകന്റെ ശ്രമം. ഇന്നലെ ഉച്ചതിരിഞ്ഞ് കുന്നംകുളം റോയല്‍ ആശുപത്രിയ്ക്ക് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രണയ വിവാഹത്തെ വീട്ടുകാര്‍ എത്തിര്‍ത്തതിലുള്ള മനോവിഷമം മൂലം വടുതല ഉള്ളിശ്ശേരി മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെ മകളായ ആതിര (19) കഴിഞ്ഞദിവസം വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് മൃതദേഹം കാണാന്‍ ആശുപത്രിയിലെത്തിയ കാമുകന്‍ അമിത വേഗതതയില്‍ കുന്നംകുളം-ഗുരുവായൂര്‍ റോഡിലൂടെ വരികയായിരുന്ന ടിപ്പറിലേക്ക് തന്റെ ഓട്ടോറിക്ഷ ഇടിച്ചുകയറ്റി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചിറ്റഞ്ഞൂര്‍ താണിയില്‍ രവിയുടെ മകന്‍ സൂരജ് (24) നെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊബൈല്‍ കടയിലെ സെയില്‍സ് ഗേളായിരുന്ന ആതിരയും കടയുടെ അടുത്ത സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്ന സൂരജും പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ആതിരയെയും കൂട്ടി സൂരജ് വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം വീട്ടുകാര്‍ ആതിരയെ വീടിനടുത്തുള്ള അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. അമ്മാവന്‍ വീട്ടുകാരുമായി സംസാരിച്ചശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആതിരയുടെ വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തോട് എതിര്‍പ്പായിരുന്നു. ഇന്നലെ രാവിലെ കടയില്‍വന്ന യുവതി ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മ: ബിന്ദു. സഹോദരി: അഞ്‌ജലി.
Post Your Comments