ജയ്പുർ: സ്വന്തം മകളായ 14 വയസ്സുകാരിയെ ഏഴ് ലക്ഷം രൂപക്ക് പിതാവ് വിറ്റു. വിൽക്കാൻ ശ്രമിച്ച പിതാവും വാങ്ങാനെത്തിയ മൂന്നു പേരും പോലീസ് പിടിയിലായി. ആൾവാർ ജില്ലയിലെ ബുട്ടോളി ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കുറ്റവാളികളെ പിടികൂടാൻ സഹായിച്ചത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ബല്‍വീര്‍ സിംഗ് (40) ആണ് ഈ ക്രൂര കൃത്യം ചെയ്തത്.
ഹരിയാനയിലെ ഭിവാനി ജില്ലയിൽനിന്നുള്ള മൂന്നു പേരാണ് കല്യാണം കഴിക്കുന്നതിനെന്ന വ്യാജേന കുട്ടിയെ വാങ്ങാൻ ഗ്രാമത്തിലെത്തിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂന്നു കുട്ടികളിൽ മൂത്തയാളാണു പെൺകുട്ടി. ഏഴു ലക്ഷം രൂപ പെൺകുട്ടിയുടെ പിതാവിനു നൽകിയ ശേഷം കുട്ടിയെ പിതാവിന്റെ സഹായത്തോടെ കാറിലേക്കു തള്ളിക്കയറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട ഗ്രാമവാസികള്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ച ശേഷം പോലീസിനെ വിവരമറിയിച്ചു. പെൺകുട്ടിയിൽനിന്നു പരാതി സ്വീകരിച്ച പോലീസ് പിതാവിനെയും വാങ്ങാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. കുട്ടി ആവശ്യപ്പെട്ട പ്രകാരം അവളെ മുത്തശ്ശിയോടൊപ്പം അയയ്ക്കുകയും ചെയ്തു.
Post Your Comments