KeralaNews

സി.പി.എം പഞ്ചായത്ത‍് അംഗത്തിന്‍റെ വീട്ടില്‍നിന്ന് 10 ലക്ഷം രൂപ പിടിച്ചു

കൊല്ലം: കൊല്ലത്ത് വ്യാപക റെയ്ഡ്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കൊല്ലത്തും കരുനാഗപ്പള്ളിയിലും നൂറിലധികം വീടുകളില്‍ ഒരേസമയം ഒാപ്പറേഷന്‍ ഷൈലോക് എന്നപേരിൽ റെയ്ഡ് നടത്തി. തൊടിയൂരില്‍ സിപിഎം ലോക്കൽ കമ്മറ്റി അംഗം കൂടിയായ സുനിൽ കുമാറിന്റെവീട്ടില്‍നിന്ന് 10 ലക്ഷം രൂപയും സ്വർണവും ചില രേഖകളും പിടിച്ചെടുത്തു. പുതിയകാവില്‍നിന്ന് 60 ലക്ഷ‍ം രൂപയും പിടികൂടി. പുതിയ കാവിൽ ചിട്ടി രാജു എന്ന പേരിൽ അറിയപ്പെടുന്ന രാജുവിന്റെ വിട്ടിൽ നിന്നുമാണ് 60 ലക്ഷം രൂപ പിടികൂടിയത്.

ഒാപ്പറേഷൻ കുബേരയുടെ ഭാഗമായി അനധികൃത പണമിടപാട് നടത്തിയിരുന്നവർ ഇതിൽ നിന്നും പിൻമാറിയിരുന്നു. എന്നാൽ, നോട്ട് അസാധുവാക്കലിനു ശേഷം ഇത്തരം സംഘങ്ങൾ വീണ്ടും പണമിടപാട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസം പോലീസ് നൂറോളം പേരുടെ പട്ടിക തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒാപ്പറേഷൻ. രാവിലെ അഞ്ചു മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മിഷണർ സ്റ്റേഷൻ ചുമതലയുള്ള എസ്ഐമാർക്ക് ഈ ലിസ്റ്റ് നൽകുകയും ഏതാണ്ട് ആറു മണിയോടെ റെയ്ഡ് ആരംഭിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button