വഡോദര:ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ഗുജറാത്തിലെത്തിയ കേരള താരങ്ങൾ തങ്ങൾക്കൊരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കണ്ട് അന്തം വിട്ടു. ഒപ്പം പറയുകയും ചെയ്തു , ഇതിന്റെ പകുതി സൗകര്യമെങ്കിലും കേരളത്തിൽ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ഒളിമ്പിക്സിൽ എത്തിയേനെ എന്ന്.കേരളത്തിൽ നിന്നെത്തിയ പരിശീലകരെ പോലും അന്താരാഷ്‌ട്ര നിലവിവാരമുള്ള സൗകര്യങ്ങൾ അമ്പരപ്പിച്ചു.
അഞ്ഞൂറോളം കായിക താരങ്ങൾക്കു താമസിക്കാനുള്ള എയർ കണ്ടീഷൻ സൗകര്യങ്ങളുള്ള മുറികളും, അന്താരാഷ്‌ട്ര നിലവാരമുള്ള മൂന്നു ബാസ്‌ക്കറ്റ് ബോൾ കോർട്ടുകളും ബാഡ്മിന്റൺ കോർട്ടുകളും നീന്തൽ കുളവും വോളിബോൾ കോർട്ടുകളും ഡൈവിങ് ട്രെയിനിങ് സെന്ററും കണ്ട് കേരള ടീമിന്റെ കണ്ണ് തള്ളി.ഇവിടെ മാത്രമല്ല, ഗുജറാത്തിലെ എല്ലാ ജില്ലയിലും ഇത്തരം സ്പോർട്ട്സ് കോമ്പ്ലെക്സുകൾ ഉണ്ട് എന്നതാണ് താരങ്ങളെ അതിശയിപ്പിച്ചത്.മാത്രമല്ല ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരെ തന്നെയാണ് ഗുജറാത്ത് സർക്കാർ കായികതാരങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. കോടികൾ ആണ് ഇതിനായി സർക്കാർ ചിലവിട്ടിരിക്കുന്നത്.
വാർത്തക്ക് കടപ്പാട്: കേരള കൗമുദി
Post Your Comments