കൊച്ചി : കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമെന്ന് വ്യക്തമായ സ്ഥിതിക്ക് സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കേരളത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അവര്‍ കൊച്ചിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് തുടരുന്ന ഗുണ്ടാരാജില്‍ ജനം വലയുകയാണ്. ആഭ്യന്തര വകുപ്പ് ജീവനും സ്വത്തിനും മാനത്തിനും വില കല്‍പ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതു കൊണ്ട് തന്നെ കേരളത്തിന്റെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
നടിക്കെതിരായ അക്രമത്തില്‍ പ്രതി എവിടെയെന്നറിഞ്ഞിട്ടും പിടികൂടാന്‍ പൊലീസിന് കഴിയാത്തതില്‍ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംശയിക്കുന്നു. സംഭവം ഒറ്റപ്പെട്ടതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. സിപിഎം എത്രയും പെട്ടെന്ന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അവര്‍ പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നാളെ ഐജി ഓഫിസിന് മുന്നില്‍ 24 മണിക്കൂര്‍ ശോഭാ സുരേന്ദ്രന്‍ ഉപവസിക്കും.
Post Your Comments