പ്രവാസജീവിതം മതിയാക്കി നിരവധി ആളുകൾ ഇപ്പോൾ തിരിച്ചു പോകുന്നുണ്ട്. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങിപോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് പോയ ഒരാൾക്ക് അവിടുത്തെ ജീവിതവുമായി പൊരുത്തപ്പെട്ട് വേര് പിടിക്കാനാകും. എന്നാൽ ദീർഘകാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ശേഷം സ്വന്തം നാട്ടിൽ വരുന്ന ആൾക്ക് നാട്ടിലെ ചലനങ്ങളോ മറ്റ് കാര്യങ്ങളോ മനസിലാകില്ല. കൂടാതെ തന്നെ ഗൾഫിലെ ബിസിനസും നാട്ടിലെ ബിസിനസും തമ്മിൽ വളരെ അന്തരമുണ്ട്. ഒരിക്കലൂം ഗൾഫിലെ എക്സ്പീരിയൻസ് നാട്ടിൽ ഫലപ്രദമാകില്ല.
പ്രവാസജീവിതം ഉപേക്ഷിച്ച് വരുമ്പോൾ ബന്ധുക്കളുടെ സ്നേഹവും രീതിയും മാറുമെന്നതും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കൈയിലുള്ള എന്തും നഷ്ടപ്പെടുത്തുന്നതിന് മുൻപ് നൂറു വട്ടം ആലോചിക്കണം.ഭാവിയിലേക്ക് വല്ലതും കരുതിവെച്ചിട്ടുണ്ടെങ്കിൽ, നാട്ടിൽ നല്ല വരുമാനം ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തിരിച്ചു പോകുക. പോയാൽ തന്നെ കൈയിലുള്ള പൈസ അനാവശ്യമായി ആഡംബരങ്ങൾക്കും മറ്റും ചെലവാക്കാതെ കരുതി ജീവിക്കണം.
Post Your Comments