ഇസ്ലാമാബാദ്: ഏറെ നാളത്തെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാക് സെനറ്റ് പാസാക്കി. നേരത്തെ പാക് ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിവഹാരം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വിവാഹ നിയമം സെനറ്റ് പാസാക്കിയത്. പാക്ക് നിയമമന്ത്രി സഹിദ് ഹമീദാണ് ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്.ഹിന്ദുക്കളുടെ കുറഞ്ഞ പ്രായം പതിനെട്ട് വയസ്സാണ്.
മറ്റു വിഭാഗക്കാരില്‍ പുരുഷന്മാര്‍ക്ക് പതിനെട്ടും സ്ത്രീകള്‍ക്ക് 16 വയസ്സാണ് പ്രായം.ഹിന്ദു മാരേജ് ബില്ലിന് പാക്ക് സെനറ്റിന്‍റെ അംഗീകാരം പ്രസിഡന്റിന്റെ അനുമതി ലഭിച്ചാൽ അടുത്തയാഴ്ചയോടെ പാസാകും.ബില്‍ പാസായതോടെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈഹര് പക്തുണ്‍ഖ്വ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും ഇത് ബാധകമാകും.നിര്‍ബന്ധിത മതം മാറ്റം അടക്കമുള്ള കാര്യങ്ങളെ തടയുന്നതിന് ഈ നിയമം സഹായിക്കുമെന്ന്ഹിന്ദു മാരേജ് ആക്ടിനായി പ്രവര്‍ത്തിച്ച രമേഷ് കുമാര്‍ പറഞ്ഞൂ.
Post Your Comments