NewsTechnology

ഫേസ്ബുക്കില്‍ താരമായി ഒരു പ്രാവ്

ഇപ്പോൾ ഒരു പ്രാവാണ് ഫേസ്ബുക്ക് മെസഞ്ചറില്‍ താരമാകുന്നത്. Trash Doves എന്നാണ് ഈ സ്റ്റിക്കര്‍ കൂട്ടത്തിന്‍റെ പേര്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്ത മെസഞ്ചര്‍ സ്റ്റിക്കർ ഇതെന്നാണ് ഫേസ്ബുക്ക് തന്നെ പറയുന്നത്. ചുരുങ്ങിയ കാലത്തില്‍ വൈറലായ ഈ സ്റ്റിക്കര്‍ കിട്ടാന്‍ ചെയ്യേണ്ടത് ഇതാണ്.

ആദ്യം മെസഞ്ചറിലെ ഒരു കോണ്‍ടാക്റ്റ് എടുക്കുക. അതിനു ശേഷം ചാറ്റിലെ സ്റ്റിക്കര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക ഇവിടെ പതിവായി ഉള്ള സ്റ്റിക്കറിന് പുറമേ + എന്ന ചിഹ്നം കാണാം ഇത് സെലക്‌ട് ചെയ്താല്‍ സ്റ്റിക്കര്‍ സ്റ്റോറിലേക്ക് പോകും ഇവിടുന്ന് Trash Doves തിരഞ്ഞെടുക്കാവുന്നതാണ്.

ഇത് ഡിസൈന്‍ ചെയ്തത് ഫ്ലോറിഡ ആസ്ഥാനമാക്കിയ ഡിസൈനര്‍ സിഡ് വെയ്ലറാണ്. ഈ സ്റ്റിക്കര്‍ പരമ്പരയിൽ പര്‍പ്പിള്‍ കളറിലുള്ള ഒരു പ്രാവിന്‍റെ വിവിധ ഭാവങ്ങളാനുള്ളത്. ആദ്യം തായ്ലാന്‍റിലെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കാണ് ഈ സ്റ്റിക്കര്‍ ലഭിച്ചിരുന്നത്. ഇപ്പോൾ ലോകത്തിലെ എല്ലാ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും ഇത് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button