കൊച്ചി: സൌജന്യ ചികിത്സ നല്‍കുന്നില്ലെങ്കില്‍ കെട്ടിട നികുതി ഇളവു നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരിലെ സാന്‍ജോ ആശുപത്രി കെട്ടിട നികുതിയിളവ് തേടി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിക്കൊണ്ടായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. നഴ്‌സിങ് കോളേജിന്റെ ഭാഗമായി ആശുപത്രിയെ കാണണമെന്നും വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കുന്നതെന്ന ഗണത്തിൽ പെടുത്തി നികുതിയിളവ് നൽകണമെന്നും ആയിരുന്നു ഹർജ്ജിക്കാരന്റെ വാദം. എന്നാൽ വിദ്യാർത്ഥികളുടെ പഠനച്ചെലവിന് മാത്രമാണ് ആശുപത്രിയുടെ ലാഭം ഉപയോഗിക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.ഒപ്പം ഹർജ്ജി തള്ളുകയും ചെയ്തു.
Post Your Comments