KeralaNews

അധ്യാപകരും വിദ്യാര്‍ഥികളും ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടുന്നതിന് വിലക്ക് : സംഭവം സിപിഎം നിയന്ത്രണത്തിലുള്ള കോളേജിൽ

അധ്യാപകരും വിദ്യാർഥികളും ഫേസ്ബുക്കിൽ ചങ്ങാത്തം കൂടുന്നതിന് വിലക്ക്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉള്ളിയേരിയിലെ എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലാണ് സംഭവം. കോളജിലെ ചില അധ്യാപകർക്ക് വിദ്യാർഥികളുമായി ഫേസ് ബുക്ക് ചങ്ങാത്തമുണ്ടെന്നും അത് പൂർണമായും ഒഴിവാക്കണമെന്നുമാണ് നിർദേശം. നേരത്തെ തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് കോളജ് നൽകിയതാണെന്നും സര്‍‍ക്കുലറിൽ പറയുന്നു.

അധ്യാപകര്‍‍ക്ക് വിദ്യാർഥികളുമായി പാഠ്യേതര വിഷയങ്ങളിൽ സൗഹൃദം ആവശ്യമില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ചില സഹപ്രവർത്തകർ ഫേസ് ബുക്കിലൂടെ അധ്യാപക വിദ്യാർഥി ബന്ധം തുടരുന്നതായി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ ഇറക്കിയതെന്ന് പ്രിൻസിപ്പൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button