
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സൗദി ജീവനക്കാരെ പിരിച്ചു വിടുന്ന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ശൂറാ കൗൺസിലിന്റെ തീരുമാനം. സൗദി ജീവനക്കാരെ മതിയായ കാരണമില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ ഈ നിയമം കാരണമാകുന്നു എന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് വീണ്ടും ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് എഴുപത്തിയേഴാം വകുപ്പ് ഉള്‍പ്പെടെ മുപ്പത്തിഎട്ടു ഭേതഗതികള്‍ സൗദി തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്നത്. നിയമത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ശൂറാ കൌണ്‍സില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പൊതു ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പരാതികളും പരിഹാര നിര്‍ദേശങ്ങളും കമ്മിറ്റി പരിശോധിക്കും.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശൂറാ കൌണ്‍സില്‍ വക്താവ് മുഹമ്മദ് അല്‍ മിഹന്ന വ്യക്തമാക്കി.
Post Your Comments