കളമശ്ശേരി: കോളേജുകളില്‍ നടക്കുന്ന റാഗിങ് ഇപ്പോഴും തകൃതിയായി നടക്കുന്നു. ഇതിനൊരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും മരണവാര്‍ത്ത പുറത്തെത്തുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ച് അധികൃതര്‍ സംസാരിക്കുന്നത്. കളമശ്ശേരി പോളിടെക്‌നിക് കോളേജിലാണ് ഇപ്പോള്‍ റാഗിങ് നടന്നിരിക്കുന്നത്.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്കാണ് റാഗിങ് നേരിടേണ്ടി വന്നത്. സംഭവത്തില്‍ 11 വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. ഇതിനെതുടര്‍ന്ന് കോളേജില്‍ സംഘര്‍വുമുണ്ടായി. ഇതോടെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചു.
മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെല്ലാം റാഗിങ് ഭയന്ന് ഹോസ്റ്റല്‍ മാറി പോകുകയാണെന്നു പരാതിയില്‍ പറയുന്നുണ്ട്.
Post Your Comments