KeralaNews

ലെെംഗികചുവയോടെയുള്ള സംസാരം; പ്രിൻസിപ്പലിനെതിരെ കേസ്

തൃശൂർ: തൃശൂർ പെരുവല്ലൂർ മദർ കോളേദ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെതിരെ കേസെടുത്തു. വിദ്യാർത്ഥിനിളോട് ലെെംഗിക ചുവയോട് സംസാരിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയിന്മേലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജുള്ള അദ്ധ്യാപകൻ അപമര്യാദയായി പെരുമാറുന്നുവെന്നാണ് വിദ്യാർത്ഥിനികൾ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. മാത്രമല്ല മുറിയിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടികളുടെ മുറിയിൽ നിന്നും അപശബ്ദങ്ങൾ കേൾക്കുന്നുണ്ടല്ലോ, ശുചിമുറിയിൽ ലെെറ്റ് കാണാറുണ്ട് തുടങ്ങി സ്വകാര്യമായ ചോദ്യങ്ങളാണ് പ്രിൻസിപ്പൽ ചോദിക്കുന്നതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.

പക്ഷെ കോളേജ് അധികൃതർ വിദ്യാർത്ഥിനികളുടെ ഈ ആരോപണം തള്ളി. പ്രിൻസിപ്പൽ വിദ്യാർഥിനികളുമായി സംസാരിക്കുമ്പോൾ നാലു സീനിയർ അധ്യാപികമാർ ഒപ്പമുണ്ടായിരുന്നുവെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. അതിനിടെ,കോളജിൽ പീഡനം നടക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർഥികൾ അനിശ്ചിതകാലം സമരം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button