KeralaNews

തുക നൽകിയില്ല -കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പോളിസി കൂടി റദ്ദാകുന്നു

തിരുവനന്തപുരം: ശമ്പളവും പെൻഷനും മുടങ്ങിയതിനു പുറമെ കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷുറൻസ് പോളിസി കൂടി മുടങ്ങുന്നു.ശമ്പളത്തില്‍നിന്ന് പ്രീമിയം തുക ഈടാക്കുന്ന കോര്‍പ്പറേഷന്‍ അത് എൽ ഐ സി ക്കു കൈമാറാത്തതാണ് പ്രതിസന്ധിക്കു കാരണം.ഇപ്പോൾ കെ എസ് ആർ ടി സിയെ വിശ്വസിച്ചു ശമ്പളത്തിൽ നിന്ന് ഒരു തുക ഇതുവരെ നൽകിയിരുന്ന ജീവനക്കാരാണ് പ്രതിസന്ധിയിലായത്.

എട്ടുമാസത്തെ പ്രീമിയം തുകയാണ് ഇതുവരെ മുടങ്ങിയത്. ഏകദേശം ഒൻപതു കോടി രൂപ.പണമടയ്ക്കുന്നതിന് 15 ദിവസത്തെ സാവകാശംകൂടി എല്‍.ഐ.സി. നല്‍കിയിട്ടുണ്ട്.മൂന്നുമാസത്തെ പണം എങ്ങനെയെങ്കിലും അടച്ചു തൽക്കാലം രക്ഷപ്പെടാനാണ് മാനേജ്‌മെന്റ് ശ്രമം.പിഎഫിന്റെ അവസ്ഥയും ഇത് തന്നെയാണ്.ജീവനക്കാരില്‍ നിന്ന് ഈടാക്കിയ 20 കോടി രൂപയും പിഎഫ് പെന്‍ഷന്‍ ഫണ്ടില്‍ കെഎസ്ആര്‍ടിസി അടച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button