കോയമ്പത്തൂർ: തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരവേ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡി.എം.കെ പ്രവർത്തകർക്ക് വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ ആഹ്വാനം. പനീർസെൽവമോ, അണ്ണാ ഡിഎംകെ നേതാക്കളോ നിലവിലെ സാഹചര്യത്തിൽ സർക്കാരുണ്ടാക്കിയാൽ നിലനിൽക്കില്ല. ജൂണിലോ ജൂലൈയിലോ ഒരുപക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപു പോലും ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും സ്റ്റാലിൻ പ്രവർത്തകരോട് പറഞ്ഞു.
നിലവിലെ കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ താൽക്കാലിക ഭരണ സംവിധാനം മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സർക്കാർ വന്നാലും ശാശ്വതമായി തുടരില്ലെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കും.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ പനീർസെൽവത്തെ പിന്തുണയ്ക്കുമെന്നാണ് ഡിഎംകെയുടെ നിലപാട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇ പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിക്കുന്നതിനാണ് സാധ്യതയേറെ. എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികല നിയോഗിച്ച പളനിസാമിയും ഒ പനീര്‍ശെല്‍വവും കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിച്ചത്.
Post Your Comments