ന്യൂഡല്‍ഹി: ഇ വീസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സിം കാര്‍ഡുകളും 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്റര്‍നെറ്റുമായി ടൂറിസം വകുപ്പ്. ബിഎസ്‌എന്‍എല്‍ ആണ് സിം കാർഡും ഓഫറും നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹിയില്‍ ടൂറിസം മന്ത്രി മഹേഷ് ശര്‍മ നിര്‍വഹിച്ചു. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്കായാണ് ആദ്യഘട്ടത്തിൽ ഈ ഓഫർ ഒരുക്കിയിരിക്കുന്നത്.
പദ്ധതിയിലൂടെ നല്‍കുന്ന സിം കാര്‍ഡുകള്‍ക്ക് 30 ദിവസമാണ് കാലാവധി. കൂടാതെ, സിം കാര്‍ഡുമായും സര്‍വീസുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 12 ഭാഷകളിലുള്ള ഹെല്‍പ്ലൈന്‍ സേവനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനോടൊപ്പം തന്നെ വെല്‍കം കിറ്റും വിനോദസഞ്ചാരികൾക്ക് നല്‍കുന്നുണ്ട്.
Post Your Comments