NewsGulf

സൗദിയിൽ നിന്നും 40000 പാകിസ്ഥാനികളെ പുറത്താക്കിയതിന്റെ കാരണം അറിവായി

റിയാദ്: സൗദിയിൽ നിന്നും 40000 പാകിസ്ഥാൻകാരെ പുറത്താക്കിയത് ഇന്ത്യയ്ക്ക് വേണ്ടിയാണെന്ന് സൂചന. കഴിഞ്ഞ നാല് മാസത്തിനിടെ 39000ത്തോളം പാകിസ്ഥാനികളെ രാജ്യത്ത് നിന്നും പുറത്താക്കിയതിലൂടെ ഇന്ത്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കാനാവുമെന്നാണ് സൗദി കരുതുന്നത്.

തീവ്രവാദബന്ധം ആരോപിച്ചാണ് ഇവരെ പുറത്താക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയേയും അമേരിക്കയേയും പ്രീതിപ്പെടുത്താനാണ് ഇത്തരമൊരു നീക്കം സൗദി നടത്തിയതെന്നാണ് സൂചന. പാകിസ്ഥാനെതിരെ സൗദി അറേബ്യ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് ആദ്യമായാണ്. ഭീകരവിരുദ്ധ നയങ്ങൾക്കെതിരെ യു.എ.ഇക്ക് ശേഷം ഏറ്റവും കൂടുതൽ സഹകരിക്കുന്ന രാജ്യമാണ് സൗദി. സൗദി രാജാവ് സൽമാൻ ഈ വർഷം ഇന്ത്യയിലെത്തുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സൗദി ഭീകരവിരുദ്ധ നടപടികൾ ത്വരിതപ്പെടുത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button