KeralaNews

വീടിന് ചുറ്റും സി.സി.ടി.വി സ്ഥാപിച്ച് ജിഷയുടെ അമ്മ: എതിര്‍പ്പുമായി സഹോദരി

കൊച്ചി• 20 ലക്ഷത്തിലേറെ രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചെന്ന വിവാദം കെട്ടടങ്ങും മുമ്പേ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും വാര്‍ത്തകളില്‍. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച്‌ നല്‍കിയ വീട്ടില്‍ 38,000 രൂപയിലേറെ ചെലവിട്ട് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വീട്ടിലെത്തുന്ന ചില ശല്യക്കാരെ നേരിടാനാണത്രേ രാജേശ്വരി വീട്ടില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടിന്റെ നാലു മൂലകളിലും ഹാളിലുമാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ജിഷ കൊല്ലപ്പെടുംമുമ്പ് വീടിനു മുന്നില്‍ ചിലര്‍ സ്ഥിരമായി എത്തിയിരുന്നെന്നും ഇവര്‍ വീണ്ടും വീടിനു ചുറ്റും കറങ്ങുന്നതായും രാജേശ്വരി പരാതിപ്പെട്ടിരുന്നു. ഇവരെ നേരിടാനും സ്വരക്ഷയ്ക്കുംവേണ്ടിയാണ് താന്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് രാജേശ്വരി പറയുന്നത്. വീടിന് പുറത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും രാജേശ്വരിയ്ക്ക് പദ്ധതിയുണ്ടത്രേ..!

അതേസമയം, ക്യാമറ സ്ഥാപിച്ചതിനെതിരേ ജിഷയുടെ സഹോദരി ദീപ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്രയധികം തുക ചെലവിട്ട് ക്യാമറകള്‍ സ്ഥാപിച്ചത് അനാവശ്യ ചെലവാണെന്നാണ് ദീപ പറയുന്നത്. ജിഷയുടെ മരണശേഷം രാജേശ്വരിയും ദീപയും തമ്മില്‍ വലിയ വഴക്കു നടന്നിരുന്നു. വഴക്ക് തീര്‍ക്കാനെത്തിയ പോലീസുകാരിക്ക് കസേര കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജിഷയുടെ മരണശേഷം വീടിനു പോലീസ് കാവലുണ്ട്. സമീപത്തെ സ്‌റ്റേഷനുകളിലെ വനിതാ പോലീസുകാരാണ് കാവലിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button