കൂത്തുപറമ്പ് : ചെറുവാഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് റീത്ത്. പൂവത്തൂരിലെ തടിപ്പാലം വാസുവിന്റെ വീട്ട് മുറ്റത്താണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
കണ്ണവം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്ഐ കെ.വി.ഗണേശനും സംഘവും സ്ഥലത്തെത്തി റീത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ബിജെപി പാട്യം പഞ്ചായത്ത് കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു. പ്രസിഡന്റ് പി.സുധീര്‍ അധ്യക്ഷത വഹിച്ചു.
Post Your Comments