ബെംഗളൂരു: ഒടുവില്‍ ശശികല ബെംഗളൂരു കോടതിയില്‍ കീഴടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കീഴടങ്ങിയത്. ശശികലയെ അറസ്റ്റ് ചെയ്യില്ലെന്നും, അവര്‍ വന്ന് കീഴടങ്ങുമെന്നും ബെംഗളൂരു പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂട്ടുപ്രതികളിലൊരാളായ ഇളവരശിയും കീഴടങ്ങാനെത്തി. ശശികലയുടെ ഭര്‍ത്താവ് എം. നടരാജനും മുതിര്‍ന്ന നേതാക്കളും കോടതിയില്‍ എത്തിയിട്ടുണ്ട്. ജയില്‍ വളപ്പില്‍ തയ്യാറാക്കിയ പ്രത്യേക കോടതി മുറിയിലാണ് ശശികല ഹാജരായത്. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിരിക്കുന്നത്.
ജയിലിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. അല്‍പസമയത്തിനകം ശശികലയെ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.
Post Your Comments