KeralaNews

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കി നിയമ സഭയുടെ അംഗീകാരം. വിമാനത്താവളം സംബന്ധിച്ച്‌ പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി.സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളം വളരെയധികം സഹായകരമാകുമെന്നും മന്ത്രി സഭായോഗം വിലയിരുത്തി.

ചെറുവള്ളി-ളാഹ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.അങ്കമാലി – ശബരി റെയില്‍പാത നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസമായി നില്‍ക്കുന്നുണ്ട്.പത്തനംതിട്ട ജില്ലയിൽ എവിടെയാണ് അനുയോജ്യമായ ഭൂമിയുള്ളതെന്ന പഠനമാകും കെ എസ് ഐ ഡി സി പ്രധാനമായും നടത്തുക. നെടുമ്പാശ്ശേരി മാതൃക തന്നെയാകും ശബരമില വിമാനത്താവളത്തിലും സ്വീകരിക്കുക എന്നാണു അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button