കന്യാകമാരി:കോളേജ് അധികൃതരുടെ പീഡനം മൂലം ഒരു വിദ്യാർത്ഥി കൂടെ ആത്മഹത്യ ചെയ്തു.കന്യാകുമാരി ജില്ലയിലെ മർത്താണ്ഡം മരിയ കോളേജിലെ വിദ്യാർത്ഥി കൊല്ലം കുണ്ടറ സ്വദേശി വിപിൻ മനോഹരൻ (19) ആണ് കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലം ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.മാർത്താണ്ഡം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.
മരിയ പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് വിപിൻ.കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് കോളേജിലെ വിദ്യാർഥികൾ പറയുന്നത്.ഹോസ്റ്റലിൽ മദ്യപിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ വിപിന്റെ വീട്ടുകാരെ വിളിക്കുകയും വിപിനിൽ നിന്ന് 25,000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തതാണ് മരണ കാരണമായി ഇവർ പറയുന്നത്.ഒന്നാം വർഷ പി എച് ഡി സ്റ്റുഡന്റ് ആണ് വിപിന്റെ കയ്യിൽ നിന്ന് ഫൈൻ ഈടാക്കിയത്.
വിപിന്റെ ആത്മഹത്യയെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായി പറയുന്നു. പ്രശ്നമുണ്ടാക്കിയാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് പോലീസ് സാന്നിധ്യത്തിൽ കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.കമ്പും വടിയുമുപയോഗിച്ച് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കാറുപോലുമുണ്ടായിരുന്നു എന്നാണു വെളിപ്പെടുത്തൽ.
Post Your Comments