![](/wp-content/uploads/2017/02/kashmri-e1487043907122.jpg)
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ബന്ദിപോറയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ബന്ദിപോറയിലെ ഹജിന് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു.
സൈന്യത്തിന് നേരെ ഒളിച്ചിരുന്ന ഭീകരരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ വെടിവെയ്പില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്. നേരത്തെ, കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments