ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ശശികല കീഴടങ്ങുമോ? ഈ ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ജയിലിലേക്ക് ശശികല പോകുന്നതും കാത്തിരിക്കുകയും പലരും. എന്നാല്‍, ശശികല ഇപ്പോഴൊന്നും കീഴടങ്ങില്ലെന്നാണ് പറയുന്നത്.
കീഴടങ്ങാതിരിക്കാന്‍ ശശികല പതിനെട്ടടവും പയറ്റുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് പറയുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവും 10 കോടി പിഴയുമാണ് ശശികലയ്ക്ക് കോടതി വിധിച്ചത്.
സുപ്രീംകോടതി നോട്ടീസ് ഇതുവരെയും ശശികലയ്ക്ക് ലഭിച്ചില്ലെന്നതും കീഴടങ്ങല്‍ വൈകുന്നതിന് കാരണമായേക്കും.
Post Your Comments