ചെന്നൈ: ശശികല കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി. റിസോര്‍ട്ടില്‍നിന്ന് എംഎല്‍എമാര്‍ ശശികലയെ യാത്രയാക്കുകയായിരുന്നു. കൂവത്തൂരില്‍ നിന്ന് ചെന്നൈയിലെ പോയസ് ഗാര്‍ഡനിലേക്കാണ് ശശികല പുറപ്പെട്ടത്. എംഎല്‍എമാരോട് വികാരാധീനയായാണ് ശശികല സംസാരിച്ചത്. ഇന്നു രാത്രി തന്നെ ശശികല ബെംഗളൂവിലേക്ക് പോകുമെന്നും സൂചനയുണ്ട്.
അതേസമയം, ശശികലയെ അറസ്റ്റ് ചെയ്യില്ലെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി. ശശികല സ്വമേധയാ കീഴടങ്ങട്ടെയെന്നാണ് പോലീസ് പറഞ്ഞത്. വിമാനമാര്‍ഗം എത്തി ബെംഗളൂരു പോലീസില്‍ കീഴടങ്ങുമെന്നാണ് പറയുന്നത്.
Post Your Comments