കാക്കനാട്: റേഷൻ കാർഡിൽ ‘ദരിദ്രരായി ജീവിക്കുന്നവരുടെ’ കള്ളി വെളിച്ചത്തക്കാൻ ഒരുങ്ങി ജില്ലാ സപ്ലൈ ഓഫീസർ. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പുതിയ റേഷന്‍ കാര്‍ഡിന്റെ അപേക്ഷാ ഫോമില്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയവരുടെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു . ഓഫീസർ ഇത്തരം കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹര്‍ക്ക് സ്വയം പുറത്തുപോകാന്‍ അവസരം നല്‍കിയെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് വീടുകളില്‍ പരിശോധന ഊര്‍ജിതമാക്കിയതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
കാലടി പഞ്ചായത്തിലെ വിവിധ റേഷന്‍ കടകള്‍ക്കു കീഴിലുള്ള 15 വീടുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ അനധികൃതമായി മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയ അഞ്ച് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
1000 ചതുരശ്ര അടിയിലധികം വി സ്തീര്‍ണമുള്ളവയാണ് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത വീടുകളെല്ലാം. ചില വീടുകളില്‍ നാലുചക്ര വാഹനങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി. അകന്ന ബന്ധുവിന്റെ വാഹനങ്ങളാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഉയര്‍ന്ന വരുമാനമുള്ള ജോലി ഉണ്ടായിട്ടും രേഖപ്പെടുത്താത്തതും കണ്ടെത്തിയിട്ടുണ്ട്. കാര്‍ഡുടമകള്‍ ഏറെ തവണ റേഷന്‍ കടകള്‍ വഴി ധാന്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ളതിനാല്‍ കാര്‍ഡിലെ കണക്കുകളെടുത്ത് കൈപ്പറ്റിയ ധാന്യത്തിനു പകരമായി പിഴ ഈടാക്കും. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചതിനുള്ള ശിക്ഷാ നടപടികള്‍ വേറെയും ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ താലൂക്കിലെ മറ്റ് സ്ഥലങ്ങളിലും അടുത്ത ദിവസം മുതല്‍ തുടരും.
Post Your Comments