കോട്ടയം: മദ്യം തന്നില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കും. കുടിയന്മാര്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. മദ്യവില്‍പനശാലയ്ക്കായി കോട്ടയത്ത് കുടിയന്മാര്‍ പ്രകടനം നടത്തി. മദ്യവില്‍പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്.
ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ് മദ്യവില്‍പനശാല സംരക്ഷിക്കുവാനായാണ് കുടിയന്‍മാര്‍ സംഘടിച്ചെത്തിയത്. കോടതി വിധിയിയുടെ പശ്ചാത്തലത്തില്‍ കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിക്കാനിരുന്ന മദ്യവില്‍പന ശാല ആദിത്യപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.
ഇതോടെ രാഷ്ട്രീയസംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും പ്രതിഷേധവുമായി എത്തി. പിന്നീട് കുടിയന്മാരും സംഘടിച്ചെത്തി. മദ്യസേവാസമിതി എന്ന പേരില്‍ സംഘടിച്ചെത്തിയ കുടിയന്‍മാര്‍ ആദിത്യപുരത്ത് തന്നെ മദ്യവില്‍പനശാല വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രകടനം നടത്തിയത്. ഗുണനിലവാരമുള്ള മദ്യം വേണമെന്നാണ് നിലപാട്. പാട്ടുപാടിയും ആര്‍പ്പു വിളിച്ചുമെത്തിയ പ്രകടനക്കാര്‍ കടുത്തുരുത്തി എസ്ഐ രാജീവിന്റെ നിര്‍ദേശപ്രകാരം ബിവറേജസ് മദ്യവില്‍പനശാലയ്ക്ക് അന്‍പത് മീറ്റര്‍ അകലെ പ്രകടനം അവസാനിപ്പിച്ചു.
Post Your Comments