ന്യൂഡൽഹി: റിലയന്‍സ് ജിയോയുടെ പുതിയ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത് 6 ൽ തുടങ്ങുന്ന നമ്പറുകൾ. റിലയൻസ് ജിയോയുടെ നമ്പറുകൾ 6–ൽ തുടങ്ങുന്നതിനു കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി. ചില സര്‍ക്കിളുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭിയ്ക്കുക. ഇന്ത്യന്‍ ടെലികോം വിപണിയില്‍ 9, 8, 7 എന്നീ സീരീസില്‍ തുടങ്ങുന്ന നമ്പറുകളാണ് നിലവിലുള്ളത്. എന്നാല്‍ റിലയന്‍സ് ജിയോയുടെ വരവോടുകൂടി ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതോടെയാണ് പുതിയ നമ്പർ സീരീസുകൾ അനുവദിക്കാൻ ധാരണയായത്.
രാജസ്ഥാനിലെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 60010- 60019, ആസാം 60020- 60029, തമിഴ്‌നാട് 60030- 60039 എന്നിങ്ങനെയാണ് മൊബൈല്‍ സ്വിച്ചിംഗ് കോഡ് നിശ്ചയിട്ടുള്ളത്. ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് റിലയൻസ് ജിയോയ്ക്ക് രാജ്യത്ത് 7.24 കോടി ഉപയോക്താക്കളുണ്ട്.
Post Your Comments