ഇസ്ലാമാബാദ്; ഇന്ത്യൻ ജനാധിപത്യത്തെ പ്രകീർത്തിച്ചു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. സഹപ്രവർത്തകരോട് സൈന്യത്തിന്റെ മേലും രാജ്യത്തിന്റെ മേലും ഉള്ള ഇന്ത്യയുടെ ഇടപെടൽ എങ്ങനെയെന്ന് കണ്ടു പഠിക്കേണ്ടതാണെന്നു അദ്ദേഹത്തിൻറെ കരസേനാ മേധാവിയായി സ്ഥാനമേറ്റ ശേഷമുള്ള പ്രഥമ പ്രസംഗത്തില്‍ ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജനറല്‍ റഹീല്‍ ഷരീഫിന്റെ പിന്‍ഗാമിയായി 2016 ഡിസംബറിലാണ് ബജ്വ അധികാരത്തിലേറിയത്.
ഒപ്പം സർക്കാർ രൂപീകരിക്കാനും രാജ്യം ഭരിക്കാനും സൈന്യം ഇല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.പാക്ക് ദിനപത്രമായ ദ് നേഷന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.യുഎസിലെ “യേല്‍ സര്‍വകലാശാല”യില്‍ ‘ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസി’ല്‍ പ്രഫസറായ, സ്റ്റീവന്‍ വില്കിന്സന് എഴുതിയ ‘ആര്‍മി ആന്‍ഡ് നേഷന്‍: ദ മിലിട്ടറി ആന്‍ഡ് ഇന്ത്യന്‍ ഡെമോക്രസി’ എന്ന പുസ്തകം വായിക്കാന്‍ തന്റെ സഹപ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടതായി വാർത്തകളുണ്ട്.
സൈന്യത്തെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ മിക്ക രാജ്യങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ അതെങ്ങനെ സാധിച്ചു എന്നതിന്റെ കാര്യകാരണങ്ങളാണ് 300 പേജുള്ള ആ ബുക്കിൽ ഉള്ളത്. അനവധി വിദേശ, സ്വദേശ, പാശ്ചാത്യ നിരൂപകരുടെ വരെ പ്രശംസ ഏറ്റുവാങ്ങിയതാണ് ഈ ബുക്ക്. യുവ സൈനിക ഓഫിസറെന്ന നിലയില്‍, ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ജോലി ചെയ്തിരുന്ന 1992 മുതൽ ജനറൽ ബജ്വക്ക് ഇന്ത്യൻ ജനാധിപത്യത്തിനോട് പ്രത്യേക ആകർഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments