![liberty-basheers](/wp-content/uploads/2017/02/liberty-basheers.jpg)
പുതിയ സിനിമകളുടെ റിലീസിന് ക്ഷാമം നേരിട്ടതിനാല്‍ ലിബര്‍ട്ടി ബഷീര്‍ പിന്‍വാങ്ങുന്നു. ലിബര്‍ട്ടി ബഷീര്‍ തിയറ്റര്‍ പൊളിച്ച് ഷോപ്പിങ് കോംപ്ലക്‌സ് പണിയാനൊരുങ്ങുകയാണ്. തലശ്ശേരിയിലെ തന്റെ തിയറ്റര്‍ കോംപ്ലക്സ് ഇടിച്ചു നിരത്താന്‍ പോകുകയാണെന്ന് ബഷീര്‍ പറഞ്ഞു.
പുതിയ സംഘടനയിലുള്ളവര്‍ തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മലയാള സിനിമയിലെ പ്രതിസന്ധിയാണ് പല തിയറ്റര്‍ ഉടമകളെയും പ്രതിസന്ധിയിലാക്കിയത്. മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരത്തെ തുടര്‍ന്ന് ഒരു മാസത്തോളം വൈകിയ ക്രിസ്തുമസ് റിലീസുകള്‍ പിന്നീട് മറ്റ് തിയറ്ററുകളിലെല്ലാം റിലീസിനെത്തിയെങ്കിലും ഇതില്‍ ഒരു ചിത്രത്തിനു പോലും ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ റിലീസ് അനുവദിച്ചിരുന്നില്ല.
Post Your Comments