തിരുവനന്തപുരം: പ്രാദേശിക പ്രശ്നത്തില്‍ ഉലയുന്നതല്ല സിപിഐയുമായുള്ള ബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐയും സിപിഎമ്മും പിരിയില്ല. അതിനു ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ പരാജയമായിരിക്കും. സിപിഎം സിപിഐയുമായി അകലുമെന്നു ചിലര്‍ വിചാരിക്കുന്നു.
കേവലം പ്രാദേശിക പ്രശ്നത്തില്‍ ഉലയുന്നതല്ല ആ ബന്ധമെന്ന് കോടിയേരി വ്യക്തമാക്കുന്നു. സിപിഐയുമായുള്ള ബന്ധം തകര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments