
കോട്ടയം : സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനു മുന്നോടിയായി സർക്കാർ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായി റിപ്പോർട്ട്. ജനങ്ങളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനായി പ്രത്യേക പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഓരോ പ്രദേശത്തെയും ബീറ്റുകളായി തിരിച്ചു അതിന്റെ ചുമതല പോലീസുകാര്‍ക്കു വീതിച്ചു നൽകാനാണ് തീരുമാനം.
ഇങ്ങനെ തനിക്കു കിട്ടിയ ബീറ്റിൽ എല്ലാ വീടുകളുമായും പോലീസുകാർ സംവദിക്കണം. ഇതോടെ ജനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനം കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്‌ഷ്യം.ഇപ്പോള്‍ത്തന്നെ നിരവധി പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി സമൂഹത്തിനു പ്രയോജനപ്രദമായ പലകാര്യങ്ങളും ചെയ്യാനും പോലീസിനു കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ.ജന മൈത്രി വ്യാപകമാക്കുന്നതിനോടൊപ്പം പോലീസുകാർക്ക് പ്രത്യേക പരിശീലനം ഇതിനായി നൽകാനും തീരുമാനം ഉണ്ട്.
Post Your Comments