ലക്നൗ: എംഎല്‍എയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍. സമാജ്വാദി പാര്‍ട്ടി എംഎല്‍എ അരുണ്‍ വര്‍മ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്കിയ യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഞായറാഴ്ച സുല്‍ത്താന്‍പൂരിലെ യുവതിയുടെ വീടിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ കഴുത്തിന് ചുറ്റും എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെ പാടുകൾ കണ്ടെത്തി.
സെപ്റ്റംബറിൽ എംഎല്‍എ ആയ അരുണ്‍ വര്‍മ സുഹൃത്തുക്കളോടൊപ്പം തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. പിന്നീട് യുവതി ഈ ആരോപണം പിൻവലിച്ചിരുന്നു. പോലീസ് യുവതിയുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.
Post Your Comments