NewsIndia

14 കാരനെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി

കൃഷ്ണനഗര്‍:  14 കാരനെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി. 150 രൂപയ്ക്കുവേണ്ടിയാണ് സുഹൃത്തുക്കള്‍ 14 കാരനെ കൊന്നത്. സംഭവം നടന്നത് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ്. ദേബാശിഷ് ഭൗമിക് എന്ന 14കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുട്ടികൾ തന്നെയാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഫെബ്രുവരി എട്ടാം തിയതി രാത്രി ഭൗമികും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തുക്കളിലൊരാല്‍ ഭൗമികിന്റെ തലയ്ക്ക് മദ്യക്കുപ്പികൊണ്ടടിക്കുകയായിരുന്നു. ഭൗമിക് മരിച്ചെന്നുറപ്പുറപ്പിച്ച ശേഷം ഇവര്‍ മൃതദേഹം സമീപത്തെ ചളിക്കുണ്ടില്‍ താഴ്ത്തുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.

സംഭവദിവസം പിയോണ്‍പരയിലെ വീട്ടില്‍ നിന്ന് കളിക്കാനായി ദേബാശിഷ് വൈകിട്ട് 4.15 ഓടെയാണ് പോകുന്നത്. രാത്രിയായിട്ടും ദേബാശിഷ് തിരിച്ചെത്താതിരുന്നത് വീട്ടുകാരെ പരിഭ്രാന്തരാക്കുകയും തുടർന്ന് രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം ഭൗമികിന്റെ അമ്മയായ ഝിംലി കോട്വാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍ക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭൗമികിന്റെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ഒഴിഞ്ഞ ഹെലിപാഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഭൗമികിന്റെ സൈക്കിള്‍ കണ്ടെടുത്തു. കൂടാതെ ഭൗമികിനൊപ്പം രണ്ട് കുട്ടികളെ കണ്ടിരുന്നെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി. ഇരുവരേയും ഞായറാഴ്ച ഉച്ചയോടെ പോലീസ് പിടികൂടി. ആദ്യമൊന്നും അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിലും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുട്ടികള്‍ കുറ്റം സമ്മതിച്ചു. ദേബാശിഷിനെ മറവു ചെയ്ത കുഴി ഇവർ തന്നെയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുഴിച്ചെതെന്ന കുട്ടികളുടെ മൊഴി പോലീസിനെ പോലും ഞെട്ടിച്ചു.

ഇവരുടെ സഹായത്തോടെ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പോലീസ് മൃതദേഹം കണ്ടെത്തി. പൊട്ടിയ മദ്യക്കുപ്പിയും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. മൂന്ന് പേരും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നെന്നും പ്രതിസ്ഥാനത്തുള്ളവര്‍ ഭൗമികില്‍ നിന്നും വാങ്ങിയ 150 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. രണ്ട് പ്രതികളേയും ജുവനൈല്‍ ഹോമിലേക്കയച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button