പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കള്ളനോട്ടുകൾ എത്തുന്നതായി റിപ്പോർട്ട്. പുതിയ നോട്ടിലെ 17 സുരക്ഷാ അടയാളങ്ങളില്‍ 11ഉം ഉള്ള കള്ളനോട്ടുകളാണ് ഇന്ത്യയിലേക്കെത്തുന്നത്. ഈ മാസം എട്ടിന് പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശി അസീസുറഹ്മാനില്‍ നിന്ന് 2000 രൂപയുടെ 40 കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. പാക് ചാര സംഘടനയായ ഇന്‍ര്‍ സര്‍വ്വീസ് ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പാക്കിസ്ഥാനിലാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും 2000 രൂപയുടെ കള്ളനോട്ട് എത്തിച്ചാല്‍ 600 രൂപ വരെ പ്രതിഫലമായി കിട്ടുമെന്നും അസീസുറഹ്മാന്‍ മൊഴി നൽകിയിരുന്നു.
കൂടാതെ ജനുവരി 22നും ഈ മാസം നാലിനും പാകിസ്ഥാനില്‍ നിന്നെത്തിയ കള്ളനോട്ടുകള്‍ ബിഎസ്‌എഫും എന്‍ഐഎയും പിടികൂടിയിരുന്നു. അതേസമയം കള്ളനോട്ട് ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കാന്‍ ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നും പരിശീലനം നല്‍കണമെന്നും ബിഎസ്‌എഫ് റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments