ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ ശശികലയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നേരത്തെ തന്നെ ഒരു ദേശീയ മാധ്യമം ശശികലയുടെ വ്യവസായ ബന്ധങ്ങളെ കുറിച്ച് നേരത്തെ ചില വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങലാണ് ആ മാധ്യമം പുറത്തുകൊണ്ടു വരുന്നത്. ശശികലയ്ക്ക് പിന്നിൽ വന്‍ ഖനി ഭീമന്‍മാരാണ് ഉള്ളതെന്നാണ് പുതിയ വിവരം. ശശികലയുമായി ബന്ധമുള്ള കമ്പനികള്‍ക്ക് വിവാദ ഖനി ഭീമനുമായി ബന്ധമുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
അതേസമയം ശശികലയുടെയും കുടുംബത്തിന്റെയും ബിസിനസ് താത്പര്യങ്ങള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ക്കിടയിലും ശശികലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. എസ് വൈകുണ്ഠ രാജന്‍ എന്ന ബിസിനസ് മാഗ്നെറ്റുമായി ശശികലയുടെ അനന്തരവന്മാരായ വിഎസ് ശിവകുമാര്‍, കാര്‍ത്തികേയന്‍ കാളിയ പെരുമാള്‍ എന്നിവര്‍ ചേര്‍ന്ന് വേള്‍ഡ് റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. എസ് വൈകുണ്ഠ രാജന്‍ വിവി മിനറല്‍സിന്റെ ഉടമസ്ഥനാണ്. കടല്‍ മണല്‍ ഖനി ബിസിനസില്‍ പ്രമുഖരാണ് ഇവര്‍.
2013 ഓഗസ്റ്റില്‍ തൂത്തുക്കുടി ജില്ലാ കലക്ടര്‍ ആയിരുന്ന അഷിഷ് കുമാര്‍ വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിവ മിനറള്‍സില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അനധികൃത ഖനനം കണ്ടെത്തിയിരുന്നു. പക്ഷെ മിനറള്‍സിനെതിരെ കേസ് എടുക്കുന്നതിനു പകരം കലക്ടറെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. ഇതിനിടെ തമിഴ്‌നാട്ടിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കടല്‍ മണല്‍ ഖനനം നിരോധിച്ചിരുന്നുവെങ്കിലും ഇതൊന്നും വിവി മിനറല്‍സിനെ ബാധിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 9.65 ലക്ഷം ടണ്‍ മിനറല്‍സ് നിരോധനം നിലനില്‍ക്കുന്നതിനിടെ വിവി മിനറല്‍സ് അനധികൃതമായി കടത്തിയെന്ന് തിരുനല്‍ വേലി ജില്ലാ കമ്മിറ്റി നടത്തിയ പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ ശക്തമായി രാഷ്ട്രീയ ബന്ധം കാരണം ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ രാഷ്ട്രീയ ശക്തി കേന്ദ്രം ശശികലയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വേള്‍ഡ് റോക്കിന് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നും കഴിഞ്ഞ 15 വര്‍ഷത്തെ ഇതിന്റെ വരുമാനം പൂജ്യമാണെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇത് 12 കമ്പനികളുടെ ശൃംഖലയാണ്. എല്ലാത്തിന്റെയും ഡയറക്ടര്‍മാര്‍ വിഎസ് ശിവകുമാറും കാര്‍ത്തികേയന്‍ കാളിയ പെരുമാളും തന്നെയാണ്. ഈ കമ്പനികളെ കുറിച്ച് വിവരങ്ങള്‍ അറിയുന്നതിന് ശ്രമിച്ചപ്പോള്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. പക്ഷെ എല്ലാ മാസവും ഒരാളെത്തി കൃത്യമായി വാടക നല്‍കുന്നുണ്ടെന്നും സമീപവാസികള്‍ വ്യക്തമാക്കുന്നു.
ശശികലയുടെ ബന്ധുക്കളുടെ പേരിൽ മള്‍ട്ടിപ്ലക്സ് മുതല്‍ മദ്യക്കമ്പനി വരെയുണ്ടെന്ന് ഒരു ദേശീയ മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാസി സിനിമാസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരിയും ശശികല സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ശശികലയുടെ ബന്ധുക്കളുടെ മദ്യനിര്‍മാണ കമ്പനിയായ മിദാസ് സിസ്റ്റിലെറികളില്‍ 48 ശതമാനത്തിന്റെ ഉടമസ്ഥാവകാശവും 2015ല്‍ ശശികല സ്വന്തമാക്കിയതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ശ്രീജയ ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആജീവനാന്ത ഡയറക്ടര്‍ കൂടിയാണ് ശശികല. ഇതില്‍ നിന്നൊന്നും ശശികല രാജി വച്ചതായി വിവരങ്ങളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
Post Your Comments