കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താൻ തീരുമാനം. യാത്രക്കാര്‍ വർദ്ധിച്ചതോടെയാണ് സർവീസുകൾ വർദ്ധിപ്പിക്കാൻ വിമാനകമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുളള സര്‍വീസിന് വിമാനകമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കി. ജെറ്റ് എയര്‍വേയ്സ്, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ക്ലാരിയോണ്‍ എയര്‍ എന്നിവയാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ജെറ്റ് എയര്‍വേയ്സ് കോഴിക്കോട് മുംബൈ മേഖലയിലാണ് പുതിയ സര്‍വീസിന് ശ്രമിക്കുന്നത്. എയര്‍ഇന്ത്യയും എയര്‍ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് മുംബൈ, ഡല്‍ഹി സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്. സ്പൈസ് ജെറ്റ് നിലവിലെ ചെന്നൈ സര്‍വീസ് രണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതേസമയം വിമാനക്കമ്പനിയായ ക്ലാരിയോണ്‍ കോഴിക്കോട് നിന്നും ചെന്നൈയിലേക്കാണ് സർവീസിന് അപേക്ഷ നൽകിയിരിക്കുന്നത്.
Post Your Comments